ലൈം​ഗിക ചൂഷണവും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കലും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി യുവതി, അറസ്റ്റ് ഉടൻ?

കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. ലൈം​ഗിക ചൂഷണത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി സമർപ്പിച്ചതായാണ് വിവരം.വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗിക ചൂഷണം നടത്തുകയും പിന്നീട് ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. ​ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രാഹുൽ മാങ്കുട്ടത്തിലിന്റെ മറ്റൊരു വോയിസ് റെക്കോർഡും പുറത്തുവന്നിരുന്നു. എന്നാൽ പരാതി നൽകുന്നതിനെ കുറിച്ച് യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് യുവതി നേരിട്ട് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. യുവതി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രാ​ഹുലിനെ ഉടൻ ചോദ്യം ചെയ്തേക്കും. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന കോൾ റെക്കോർഡും വാട്സ്ആപ്പ് ചാറ്റുമാണ് യുവതി പരാതിക്കൊപ്പം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *