രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ; അറസ്റ്റ് ചെയ്ത് നീക്കി
