പോലീസ് നോക്കുകുത്തിയായി; കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം

പോലീസിനെ നോക്കുകുത്തിയാക്കി കേരള സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം. സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറിയത്.പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി.ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേകറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

വി.സിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് ഇവര്‍ ഉള്ളില്‍ കടന്നത്.എസ്എഫ്‌ഐയുടെ പ്രതിഷേധം പ്രതിരോധിക്കാനുള്ള നീക്കം പാളിയതോടെയാണ് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടന്നത്. സര്‍വകലാശാല കെട്ടിടത്തിന്റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന് വാതിലുകള്‍ തുറന്നാണ് മറ്റുള്ളവരെ ഉള്ളിലേക്ക് കടത്തിവിട്ടത്. കെട്ടിടത്തിനു ചുറ്റും എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരാണ് ഉള്ളത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്.

ജീവനക്കാരടക്കം ഉള്ളില്‍ കുടുങ്ങിയ അവസ്ഥയിലാണ്. ആര്‍ക്കും പുറത്തേക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *