ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്

ജമ്മുകശ്മീരിലെ ഉറിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം. കാര്‍ തകര്‍ത്തു. പ്രദേശത്ത് നിന്നും ബുള്ളറ്റുകളും ഷെല്ലുകളും കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്. ഉറിയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്നോര്‍ത്ത് കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി മേഖലയില്‍ നടത്തിയ ഷെല്ലിംഗില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിനിടയിൽ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്. പാകിസ്താന്റെ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും. ജമ്മു കശ്മീരില്‍ പാകിസ്താന്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്,ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *