93–ാ-മത് മഹാതീര്‍ത്ഥാടനത്തിനൊരുങ്ങി ശിവഗിരി ഇന്ന് ;ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

93–ാ-മത് മഹാതീര്‍ത്ഥാടനത്തിന് ശിവഗിരി കുന്നുകള്‍ ഒരുങ്ങി. പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് നാരായണമന്ത്രങ്ങളുരുവിട്ട് ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 9.30ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 93-ാമത് ശിവഗിരി തീര്‍ത്ഥാടനം
ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, സോഹോ കോര്‍പ്പറേഷന്‍ സഹ സ്ഥാപകന്‍ ഡോ. ശ്രീധര്‍ വെമ്പു, കെ.ജി. ബാബുരാജന്‍ ബഹറിന്‍, തീര്‍ത്ഥാടന കമ്മറ്റി ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് എന്നിവര്‍ സംസാരിക്കും. തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ സ്വാഗതം ആശംസിക്കും. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി പരാനന്ദ ദീപം തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *