ദുബായ് വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് ; പ്രയോജനപ്പെടുന്നത് ആർക്കൊക്കെ

യുഎഇ:ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി പുതിയ സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ ഒന്നാണ് അടുത്തിടെ സജ്ജമാക്കിയ സ്മാർട്ട് ഗേറ്റ് സംവിധാനം.

ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ സ്മാർട് ഗേറ്റിലൂടെ പാസ്പോർട്ട് സുരക്ഷാ പരിശോധന പൂർത്തിയാക്കാനുള്ള സംവിധാനമുണ്ട്. യാത്രക്കാർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും. യുഎഇ, ജിസിസി പൗരന്മാർ, യുഎഇ താമസക്കാർ, ബയോമെട്രിക് പാസ്‌പോർട്ടുള്ള വിസ ഓൺ അറൈവൽ യാത്രക്കാർ എന്നിവർക്ക് ഈ സ്മാർട് ഗേറ്റുകൾ ഉപയോഗിക്കാൻ സാധിക്കും.

എന്നാൽ ഇതിന് പ്രത്യേക രജിസ്‌ട്രേഷൻ ഒക്കെ നടത്തേണ്ടതുണ്ട്. ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ പാസ്‌പോർട്ട് കൺട്രോൾ ടച്ച്‌പോയിന്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, പിന്നീട് രേഖകളൊന്നും സ്കാൻ ചെയ്യാതെ തന്നെ പച്ച ലൈറ്റിലേക്ക് നോക്കി നിങ്ങൾക്ക് ഗേറ്റ് കടന്ന് പോകാൻ സാധിക്കും. അന്താരാഷ്ട്ര യാത്രാക്കാരില്‍ ഭൂരിഭാഗവും ആളുകൾ സ്മാർട് ഗേറ്റില്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കിയവരാകും. എന്നാലും അക്കാര്യം ഒന്നൂടെ ഉറപ്പിക്കുന്നത് വളരെ നല്ലതാണ്.

ഇതിനായി ജിഡിആർഎഫ്എയുടെ വെബ്സൈറ്റ് വഴി സാധിക്കും. ജിഡിആർഎഫ്എ വെബ്സൈറ്റിൽ കയറി ‘സ്മാർട്ട് ഗേറ്റ് രജിസ്‌ട്രേഷൻ ഇൻക്വറി ‘എന്നതിൽ ക്ലിക് ചെയ്ത് സർവീസ് സ്റ്റാർട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ ഫയല്‍ നമ്പർ, യുഡിബി അല്ലെങ്കിൽ എമിറേറ്റ്സ് യൂണിഫൈഡ് നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ ഇവയിലേതെങ്കിലും ഒന്ന് നൽകുക. ഫയല്‍ നമ്പർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീസ സ്റ്റിക്കറിന്മേലുളള നമ്പറാണ്. ശേഷം ജനനതീയതിയും, ജെൻഡർ കൂടി നൽകി ആപ്ലിക്കേഷൻ സമർപ്പിക്കാം. ഇതോടെ സ്മാർട് ഗേറ്റില്‍ നിങ്ങള്‍ രജിസ്ട്രേഡ് ആണെങ്കില്‍ റെക്കോർഡ് രജിസ്ട്രേഡാണ്, സ്മാർട് ഗേറ്റ് ഉപയോഗിക്കാം എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, യാത്രക്കാർക്ക് പിന്നീട് ഗേറ്റുകൾ ഉപയോഗിക്കുമ്പോൾ യാതൊരു രേഖകളും സ്കാൻ ചെയ്യേണ്ടതില്ല. ഗേറ്റിലെ പച്ച ലൈറ്റിലേക്ക് നോക്കിയാൽ മാത്രം മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *