കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നു. ഒന്നും കാണാൻ കഴിയാത്തവിധം പുക പടർന്നതോടെ അത്യാഹിത വിഭാഗത്തിലുണ്ടായ 200-ലധികം രോഗികളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും പുറത്തേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാധമിക നിഗമനം. അതെസമയം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.