ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ഗാസയിൽ പട്ടിണിമരണം വർധിക്കുന്നു; മരിച്ചവരുടെ എണ്ണം 113

ഗാസയിൽ പട്ടിണിമരണം വർധിക്കുന്നു .ഇന്നലെ 2 പേർ കൂടി പട്ടിണിമൂലം മരിച്ചെന്ന് അൽ ഷിഫ ആശുപത്രി അധികൃതർ അറയിച്ചു. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 113 ആയി .ഇതിൽ 81 പേര് കുട്ടികളാണ് . അതേസമയം പട്ടിണിമൂലം 5 വയസ്സിൽ താഴെയുള്ള 21 കുട്ടികൾ ഈ വർഷം മരിച്ചതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഗാസയിലെ സ്ഥിതി വളരെ മോശമായത്.

അതേസമയം ഗാസയിൽ അടിയന്തരമായി ഇടപെടണമെന്ന് നൂറിലേറെ സന്നദ്ധസംഘടനകളും മനുഷ്യാവകാശസംഘടനകളും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.അതിനിടെ, ബുധനാഴ്ച പുലർച്ചെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *