ഫാർമസി വിദ്യാർഥികളുടെ സംസ്ഥാന സമ്മേളനം; വേദിയായി അമൃത

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ വിദ്യാർത്ഥികളുടെ കേരള സംസ്ഥാന സമ്മേളനം അമൃതയിൽ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും കൊച്ചി അമൃത ഹെൽത്ത് സയൻസസ് ക്യാമ്പസിൽ വെച്ച് നടന്ന ദ്വിദിന സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തു. മുൻ കേരള പി. എസ്. സി ചെയർമാനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ. എസ്. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ജയശേഖർ പി. ചടങ്ങിന് അധ്യക്ഷത വഹിച്ചു.

അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം., ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് സെക്രട്ടറി ഡോ. ജോൺ ജോസഫ്, വൈസ് പ്രസിഡന്റ് എം.പി. ജോർജ്, ഐപിഎ അംഗം പ്രദീപ് എം.ആർ., ഐപിഎഎസ്എഫ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി രാജലക്ഷ്മി എസ്. എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾക്കുള്ള വിവിധ കലാ കായിക മത്സരങ്ങളും സമ്മേളനത്തിൻ്റെ ഭാഗമായി അമൃത ഹെൽത്ത് സയൻസസ് ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു.

കോർപ്പറേറ്റ് മെൻറർ വിഷ്ണു ലോണ ജേക്കബ്, അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ബ്രഹ്മചാരി ശിവാനന്ദൻ ഡി. എസ്. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മോട്ടിവേഷൻ സെഷനുകളും സംഘടിപ്പിച്ചു. സമാപന സമ്മേളനം പ്രശസ്ത സിനിമാ താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *