തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി. പാലക്കാടും തൃശ്ശൂരിലുമാണ് ആർഡിഒ ഓഫീസുകൾക്ക് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു.
രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ബോംബ് സ്ക്വോഡും പൊലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്.