കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്ത് സ്കൂൾ മാനേജ്‌മന്റ്.സർക്കാർ നിർദേശത്തെത്തുടർന്നാണ് തേവലക്കര സ്കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തത്. സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന് പിന്നാലെ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കർശന നടപടിയെടുക്കാൻ തീരുമാനമായത്.
മാത്രമല്ല മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും മൂന്നുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാവശ്യപെടുമെന്നും നേരത്തെ അറിയിച്ചിരുന്നു. മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകുന്നേരം നടക്കും. വിദേശത്തുള്ള അമ്മ സുജ നാളെ ഉച്ചയോടെ വീട്ടിലെത്തും. മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ ബാലഗോപാലും സ്കൂളും, വീടും സന്ദർശിച്ചു. ഷെഡ്ഡിന് മുകളിലൂടെയുള്ള വൈദ്യുതി കമ്പികൾ അടിയന്തരമായി നീക്കം ചെയ്യാൻ തീരുമാനമായി.