എറണാകുളത്ത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

എറണാകുളം: എറണാകുളം കാക്കനാടിനടുത്ത് അത്താണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21)-നെ ആണ് വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വാതിൽ ചവിട്ടി പൊളിച്ച് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കമ്പി പാര ഉപയോഗിച്ച് വാതിൽ പൊളിച്ചശേഷമാണ് അകത്ത് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *