അബഹ: സൗദിയിൽ ‘സൺ ഹാലോ’ പ്രതിഭാസം. തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ആകാശത്ത് ഈ കാഴ്ച ദൃശ്യമായത്. രാവിലെ ഒമ്പതോടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാനിലും ഈ പ്രതിഭാസം കണ്ടുതുടങ്ങിയെന്നാണ് ആളുകൾ പറയുന്നത്.
അന്തരീക്ഷത്തിലെ മഞ്ഞ് ക്രിസ്റ്റലുകളിൽ തട്ടി പ്രതിഫലിച്ച് പ്രകാശ കിരണങ്ങൾ 22 ഡിഗ്രി കോണിൽ വളഞ്ഞ് സൂര്യന് ചുറ്റും ഒരു പൂർണവലയമായി പ്രത്യക്ഷപ്പെടുന്നതാണ് ഈ പ്രതിഭാസം. ഈ അത്ഭുത കാഴ്ച ആളുകളിൽ ഒരുപോലെ ഞെട്ടലും കൗതുകവുമുണ്ടാക്കി.