ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ.വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോയെന്ന് കേസ് പരിഗണിക്കുന്നവേളയിൽ സുപ്രീംകോടതി ചോദിച്ചു. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. 72 ദിവസമായി ജയിലിൽ കഴിയുകയാണ്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും വാസു ആവശ്യപ്പെട്ടു.ആദ്യം ഹർജി പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് കോടതി തന്നെ തള്ളുകയായിരുന്നു. ജാമ്യത്തിനായി കീഴ്‌ക്കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോയെന്ന് സുപ്രീംകോടതി; സ്വർണ്ണക്കൊള്ളയിൽ എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി
