സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വൈകി എടുത്ത തീരുമാനം ആണെങ്കിലും രാഷ്‌ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ എന്നത് കൊണ്ട് തന്നെ അവർക്ക് ഇതിലൂടെ ഗുണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാം നന്നായി വരട്ടെ. അന്തരീക്ഷം നന്നാവട്ടെ. രാജ്യത്തിന്റെ വികസനത്തിന് പുതിയ ഒരു അദ്ധ്യായം തുറന്നു വരട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
വൈകിയാണെങ്കിലും പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിൽ സന്തോഷം; കേന്ദ്രമന്ത്രി സുരേഷ് ഗോപി
