2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി

2026ല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി. കൊല്ലത്ത് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.തിരുവനന്തപുരം ജില്ലയില്‍ തന്നെ നാല് നിയമസഭാ സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പക്ഷെ ഏതൊക്കെയാണ് ഈ സീറ്റുകള്‍ എന്ന കാര്യം സുരേഷ് ഗോപി വ്യക്തമാക്കിയില്ല. രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേമം സീറ്റില്‍ ഇക്കുറി അദ്ദേഹം വെന്നിക്കൊടി പാറിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.2016ല്‍ ഒ. രാജഗോപാല്‍ ജയിച്ചുകയറിയ നിയസഭാ മണ്ഡലമാണ് നേമം. പക്ഷെ പിന്നീട് 2021ല്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ചില വക്രരാഷ്‌ട്രീയക്കളികള്‍ നടന്നതുകൊണ്ടാണ് അന്ന് ബിജെപി പരാജയപ്പെട്ടത്. 2026ല്‍ രാജീവ് ചന്ദ്രശേഖര്‍ ഇവിടെ വെന്നിക്കൊടി പാറിക്കുക തന്നെ ചെയ്യും- സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *