സൂര്യ നായകനായി എത്തുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 48 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും ഇത്തവണ സമയമെടുത്ത് കഥ പറയാനാണ് കാര്‍ത്തിക് സുബ്ബരാജ് തീരുമാനിച്ചിരിക്കുന്നതെന്നും കൂടാതെ അല്‍പം വയലൻസും പ്രതീക്ഷിക്കാമെന്നുമാണ് സെൻസറിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
മെയ് ഒന്നിനാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, നാസര്‍, കരുണാകരന്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.
ഛായാഗ്രാഹണം ശ്രേയസ് കൃഷ്‍ണ, സംഗീത സംവിധാനം സന്തോഷ് നാരായണൻകലാസംവിധാനം ജാക്കിയും മായപാണ്ടി. വസ്ത്രാലങ്കാരം പ്രവീണ്‍ രാജ, സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ. മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.
2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം.സൂര്യ നായകനായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ എത്തി ചിത്രമാണ് കങ്കുവ. ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിച്ച ചിതത്തിൽ ടൈറ്റില്‍ റോളിലായിരുന്നു കങ്കുവയില്‍ സൂര്യയുണ്ടായിരുന്നത്. അതെസമയം വൻ ഹൈപ്പില്‍ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല.