യുഎസ് സമ്മർദ്ദത്തെത്തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവച്ചെങ്കിലും, റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ് എസ്.യു.-57ഇ വാങ്ങുന്നതിനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ് . ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ 2025 ൽ, റഷ്യയും അമേരിക്കയും യഥാക്രമം അവരുടെ അഞ്ചാം തലമുറ ഫൈറ്റർ വിമാനങ്ങളായ സു-57 ഉം എഫ്-35 ഉം പ്രദർശിപ്പിച്ചിരുന്നു . സാങ്കേതികവിദ്യ കൈമാറ്റത്തിനൊപ്പം എസ്.യു.-57ഇ ന്റെ സംയുക്ത നിർമ്മാണവും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട്.ഏകദേശം 40 വിമാനങ്ങൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ഉടൻ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ പറക്കാൻ കഴിയുന്ന യുദ്ധവിമാനമാണിത് . കഴിവുകളുടെ കാര്യത്തിൽ ഇതിനെ പലപ്പോഴും യുഎസ് എഫ്-35 മായി താരതമ്യപ്പെടുത്താറുണ്ട്.
ലക്ഷ്യം പാകിസ്ഥാൻ ; 2,130 കിലോമീറ്റർ പറന്നെത്തി ഭസ്മമാക്കും ; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ് എസ്.യു.-57 ഇന്ത്യയിലേയ്ക്ക്
