ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസർ പുറത്തിറങ്ങി

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസർ പുറത്ത്. ചിത്രം ഒരു പക്കാ ഫാമിലി എന്റർടെയ്നറാകും എന്നാണ് ടീസർ നൽകുന്ന സൂചന. അവിവാഹിതനായ പ്രിൻസും അയാളെ വിവാഹം കഴിപ്പിക്കാൻ കുടുംബക്കാർ ശ്രമിക്കുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ദിലീപിനൊപ്പം മഞ്ജു പിള്ള, ഉർവശി, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരേയും ടീസറിൽ കാണാം. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ എത്തും.

പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

കൂടാതെ മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ്, ധ്യാൻ എന്നിവർക്കൊപ്പം ജോസ് കുട്ടി ജേക്കബ്, സിദ്ധിഖ്, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *