പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ ആക്രമണമേറ്റ ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വലിയ സുഹൃത്ത്’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേലിനും ജൂത ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു.
ജൂത ജനതയ്ക്കൊപ്പം നിന്നതിന് നന്ദി’, പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു, വെടിനിർത്തലിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി
