തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുളള തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.തിങ്കളാഴ്ച ആന്‍ജിയോഗ്രാം ചെയ്യും.മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് തന്ത്രിയെ പ്രവേശിപ്പിച്ചത്. റിമാന്‍ഡിലായി തൊട്ടടുത്ത ദിവസവും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നാണ് ആരോപണം.സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാന്‍ കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *