‘പ്രതി മൂവിങ്ങാണ്… ഒരു സ്ഥലത്ത് നിൽക്കുന്നില്ല, ഇപ്പോൾ കാണുന്നിടത്തല്ല അല്പം കഴിയുമ്പോൾ ലൊക്കേഷൻ കാണിക്കുന്നത്,’- വൻലാഭം വാഗ്ദാനംചെയ്തുള്ള ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ‘സഞ്ചാരപഥം’ പോലീസ് പരാതിക്കാരിയെ അറിയിച്ചു. എന്നാൽ, പ്രതി വീണ്ടും പോലീസിനുമുൻപിലൂടെ കോട്ടയത്തെത്തി മടങ്ങി.
വ്യക്തമായ വിവരം അറിയിച്ചിട്ടും അന്വേഷണത്തിന് ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ‘കൈയകല’ത്തിലെത്തിയ പ്രതിയെ പിടികൂടാൻ തയ്യാറായില്ല. പ്രതിയുടെയും ഒപ്പമുള്ള സഹായിയുടെയും ഫോൺനമ്പരുകളും പോലീസിന് ലഭിച്ചതാണ്.വ്യക്തമായ വിവരം അറിയിച്ചിട്ടും അന്വേഷണത്തിന് ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ‘കൈയകല’ത്തിലെത്തിയ പ്രതിയെ പിടികൂടാൻ തയ്യാറായില്ല. പ്രതിയുടെയും ഒപ്പമുള്ള സഹായിയുടെയും ഫോൺനമ്പരുകളും പോലീസിന് ലഭിച്ചതാണ്.
