നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്; ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്

കർണ്ണാടക ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലായ് 16ന് ആയിരുന്നു ആ ദാരുണ സംഭവം. അങ്കോളയിലെ ഷിരൂരിൽ കനത്തമഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗം​ഗാവലി പുഴ കവർന്നെടുത്ത അർജുന്റെ ജീവനായി കേരളക്കരയാകെ മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു. 16ന് കാണാതായത് മുതൽ നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്.എന്നാൽ ഫലമുണ്ടായില്ല. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25 നു അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. സമാനതകൾ ഇല്ലാത്ത തെരച്ചിലായിരുന്നു ആ ദിവസങ്ങളിൽ നടന്നത്.എന്നാൽ തെരച്ചിലിൻ്റെ പല ഘട്ടങ്ങളിലും നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.അപകടത്തിൽ കണ്ണാടിക്കൽ സ്വദേശി അ‍ർജുനടക്കം 11 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *