ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ – ഐ. പി.എസ് (റിട്ട) തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു.15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര നിയമം വന്നതോടെ സംസ്ഥാനത്തെ സർക്കാരോഫീസുകളിൽ നാലായിരത്തിയഞ്ഞൂറോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങൾ 20 വർഷം കഴിഞ്ഞതിനാൽ രജിസ്ട്രേഷൻ പുതുക്കാനാകില്ല. ഇവയ്‌ക്ക് ഇൻഷുറൻസും എടുക്കാനാകില്ല. ഇവ നിരത്തിലിറക്കാതായതോടെ മൂവായിരത്തോളം ഡ്രൈവർമാരാണ് ജോലിയില്ലാതായത്. എന്നാൽ ഈ ഓടാത്ത വണ്ടികളുടെ 3,000 ഡ്രൈവർമാർ ഓഫീസുകളിൽ വെറുതെയിരിക്കുകയാണ്. ഇവയ്‌ക്ക് വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി രൂപയാണ്.
ആർ. ശ്രീലേഖ തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു
