രാഷ്ടീയത്തിന് വേണ്ടി ആചാരത്തെ തൊട്ടു കളിക്കാന്‍ സര്‍ക്കാര്‍ തയാറാകരുത്: രാജീവ് ചന്ദ്രശേഖര്‍, തൊട്ടാല്‍ പ്രതികരണം ഉണ്ടാകും……

രാഷ്ടീയത്തിന് വേണ്ടി ആചാരത്തെ തൊട്ടു കളിക്കാന്‍ സര്‍ക്കാര്‍ തയാറാകരുതെന്ന് ബി ജെ പി കേരള ഘടകം അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൊട്ടാല്‍ പ്രതികരണം ഉണ്ടാകും. യു എ ഇ യിലെ അജ്മാനില്‍ ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാജീവ് ചന്ദ്രശേഖര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. രാഷ്ടീയത്തിന് വേണ്ടി ആചാരത്തെ തൊട്ടു കളിക്കാന്‍ സര്‍ക്കാര്‍ തയാറാകരുത്. അങ്ങനെ സംഭവിച്ചാല്‍ സ്വാഭാവികമായും പ്രതികരണം ഉണ്ടാകും. പത്ത് വര്‍ഷത്തിലെ ദുര്‍ഭരണത്തില്‍ തിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം ആയിരിക്കുമോ നാളെ നടക്കുന്നത് എന്ന് അറിയാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണം എന്ന് പറയുന്നത് ശരിയല്ല.

Leave a Reply

Your email address will not be published. Required fields are marked *