90 കോടി രൂപ ചെലവഴിച്ച് സർക്കാരിൻ്റെ കൺവെൻഷൻ സെൻ്റർ . കാക്കനാട് ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിലാണ് 55,000 ചതുരശ്രയടി വരുന്ന പുതിയ കൺവെൻഷൻ സെൻ്റർ ഒരുങ്ങുന്നത്. പുതിയ എക്സിബിഷൻ സെൻ്ററിൽ 25- 30 വരെ സ്റ്റാളുകൾ സെറ്റ് ചെയ്യാനാകും. ബിനാലെയും ഇവിടെ നടത്താം. 10 ഏക്കർ ഭൂമിയിൽ സർക്കാരിൻ്റെ കിടിലൻ എക്സിബിഷൻ സെൻ്റർ കളമശ്ശേരിയിൽ ഒരുങ്ങിയിരിക്കുകയാണ്. സംരംഭകർക്കും വ്യാപാരികൾക്കും കൺവെൻഷൻ സെന്റർ ഉപയോഗിക്കാൻ ആകും. ഇൻഫോ പാർക്കിന് സമീപമാണ് 10 ഏക്കർ ഭൂമിയിൽ പുതിയ കൺവെൻഷൻ സെൻ്റർ തുടങ്ങിയിരിക്കുന്നത്. 90 കോടി രൂപ ചിലവിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് ഈ കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. 55,000 ചതുരശ്ര അടി വരുന്ന എക്സിബിഷൻ ഹാളും അറുനൂറിലധികമാളുകൾക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യത്തിലും മികച്ച പ്രദേശത്താണ് അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേയുടെയും സീപോർട്ട് എയർപോർട്ട് റോഡിൻ്റെയും സാമിപ്യമാണ് ഒരു ആകർഷണം. അടുത്ത ഘട്ടത്തിൽ കൊച്ചി മെട്രോ വരുന്നത് ഈ സെൻ്ററിന് സമീപത്തുകൂടെയാണെന്നതും എന്നതിനാൽ ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടാവും. സംസ്ഥാനത്തെ വ്യവസായിക കാർഷിക മേഖലയിലെ യൂണിറ്റുകൾക്ക് പ്രദർശനത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടാകും.
ഇന്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിലെ ഒരു യൂണിറ്റില്‍ 25 മുതൽ 30 വരെ സ്റ്റാളുകള്‍ സെറ്റ് ചെയ്യാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്ക്ക് വേണ്ടിയും പ്രത്യേകം സജീകരിച്ചുള്ള സ്റ്റാളുകൾ ഉണ്ടായിരിക്കും. 24 സ്റ്റാളുകളാണ് ഇങ്ങനെ സജ്ജീകരിക്കുന്നത്. ഓരോ യൂണിറ്റിലും കോമൺ ലോക്കർ ഫെസിലിറ്റി, നെയിം ടാഗിംഗ് മുറികൾ എന്നിവയും നിർമിച്ചിട്ടുണ്ട്.