കുറച്ചുനാളുകളായി ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്‌ക്കും എതിരെ ദുഷ്പ്രചാരണം നടത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു ലോബി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യ ആഘോഷിക്കുകയാണ്. റോയിയെ ജനസേവകനായ ബിസിനസുകാരനായി ചിത്രീകരിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന ക്രൂരന്മാരായാണ് ആദായനികുതി ഉദ്യോഗസ്ഥരെയും ഇഡിയെയും ഇവര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കാന്‍ ഈ വിമര്‍ശനങ്ങള്‍ക്ക് സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് റോയിയെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍.നേരത്തെ ക്രിസ്റ്റല്‍ ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പില്‍ ജോലി ചെയ്‌കുകൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നുള്ള സമ്പത്ത് അനധികൃതമായി റോയി കൈക്കലാക്കിയെന്നും അതാണ് പിന്നീട് സ്വന്തം റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് അടിത്തറയായതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്ലോവാക്യ എന്ന മയക്കമരുന്ന് കടത്തിന്റെയും ആയുധക്കടത്തിന്റെയും ഹബ്ബായ രാജ്യത്തിന്റെ കര്‍ണ്ണാടക, കേരളസംസ്ഥാനങ്ങളിലെ കോണ്‍സല്‍ ജനറല്‍ എന്ന പദവി നേടുക വഴി അദ്ദേഹം പല തിരിമറികളും ചെയ്തിരിക്കാമെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നു. ബാങ്കില്‍ നിന്നും കടമെടുക്കാതെ സീറോ ഇന്‍വെസ്റ്റ്മെന്‍റിലാണ് താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതെന്ന റോയിയുടെ വാദവും ആദായനികുതി തന്നെ പൊളിച്ചുകഴിഞ്ഞു. ഇദ്ദേഹം ഉപയോഗപ്പെടുത്തുന്ന പല ഫണ്ടുകളുടെയും ഉറവിടം തേടിയതോടെയാണ് കൃത്യമായ ഉത്തരം നല്‍കാനാവാതെ അദ്ദേഹം ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇന്‍കം ടാക്സ് അപ്പലേറ്റ് കമ്മിറ്റി റോയിയുടെ പല അപേക്ഷകളും തള്ളിയിട്ടുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്റെ ഡയറക്ടറായ ടി.എ.ജോസഫിനെ ചോദ്യം ചെയ്ത് ചില രേഖകള്‍ നേരത്തെ പിടിച്ചെടുത്തിട്ടുണ്ട്. പല ലോക്കറുകളും സീല്‍ ചെയ്തിട്ടുമുണ്ട്.
ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്‌ക്കും എതിരായി ദുഷ്പ്രചാരണം നടത്തുന്ന കേരളത്തിലെ ലോബി സി.ജെ. റോയിയുടെ മരണം ആഘോഷിക്കുന്നു.
