‘ദി കേരള സ്റ്റോറി 2 പ്രദർശനം അനുവദിക്കില്ല’ ;തിയറ്ററുകള്‍ക്കു മുന്നിൽ പോസ്റ്റര്‍ വലിച്ച് കീറി ഡിവൈഎഫ്ഐ പ്രതിഷേധം

‘ദി കേരള സ്റ്റോറി 2’ വിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ബാനർ ഉയർത്തിയാണ് സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുൻപിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്.സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേരളത്തെ അപമാനിക്കുന്ന സിനിമ മലയാളികൾ തള്ളിക്കളയുമെന്ന് വി കെ സനോജ് പറഞ്ഞു. ജീവൻ കൊടുത്തും യഥാർത്ഥ കേരള സ്റ്റോറി ഡിവൈഎഫ്ഐ സംരക്ഷിക്കുമെന്നും വി.കെ സനോജ് വ്യക്തമാക്കി.കേരള സ്റ്റോറി പോസ്റ്റര്‍ വലിച്ച് കീറി ചുരുട്ടി എറിഞ്ഞായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *