‘ചെല്ലോ ജവാബ്’ന്റെ ചിത്രീകരണം അഹമ്മദാബാദ് സാനന്ദിൽ പുരോഗമിക്കുന്നു

സൂപ്പർ സ്റ്റാർ സിംഗർ സീസൺ 3-ലെ വിജയിയായ കുട്ടിഗായകൻ ആവിർഭവ് നായകനായി അഭിനയിക്കുന്ന ചിത്രം ‘ചെല്ലോ ജവാബ്’ന്റെ ചിത്രീകരണം അഹമ്മദാബാദ് സാനന്ദിൽ പുരോഗമിക്കുന്നു,പരസ്യ ചിത്ര സംവിധായൻ ഗംഗ പ്രസാദ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ഹം സിനിമാസ് ന്ടെ ബാനറിൽ ഗൗരിഗംഗ നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സപ്തതരംഗ ക്രീയേഷൻ ആണ്.

ഗുജറാത്തി സിനിമ താരങ്ങളായ നിസർഗ് ത്രിവേദി , വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ത്രിവേദി എന്നിവർക്കു പുറമെ 150 ഓളം കുട്ടികളും ചിത്രത്തിൽ അണിനിരക്കുന്നു. 80% ത്തോളം അഹ്മദാബാദിൽ ചിത്രീകരിക്കുന്ന ചിത്രത്തിൻടെ ബാക്കി ഭാഗങ്ങൾ കേരളത്തിൽ ആണ് ചിത്രീകരിക്കുന്നത്. ഒരു മലയാളി ആദ്യമായി ഗുജറാത്തി സിനിമ സംവിധാനം ചെയ്യുന്നു എന്നതും ഒരു മലയാളീ ആദ്യമായി ഗുജറാത്തി സിനിമയിൽ നായകനാവുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിനായി കാത്തിരിക്കുകയാഗുജറാത്തി പ്രേക്ഷകർ

Leave a Reply

Your email address will not be published. Required fields are marked *