അതിജീവിത മരിക്കുമ്പോൾ പ്രായപൂർത്തിയായിരുന്നു; പോക്സോ നിലനിൽക്കില്ല: വിശദീകരണവുമായി ശ്രീലേഖ…

യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായആർ.ശ്രീലേഖ. കിളിരൂർ കേസിലെ അതിജീവിതയ്ക്ക് പ്രായപൂർത്തിയായിരുന്നെന്നാണു വിശദീകരണം. കവിയൂർ കേസിലെ പെൺകുട്ടിയുടെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു. ‘‘മുപ്പത്തി മൂന്നര വർഷം ഞാൻ പൊലീസ്  ഉദ്യോഗസ്ഥയായിരുന്നു. കുട്ടികൾക്കു വേണ്ടിയും സ്ത്രീകൾക്കു വേണ്ടിയും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. കിളിരൂർ കേസിലെ പെൺകുട്ടി മരിക്കുമ്പോൾ പ്രായപൂർത്തിയായിരുന്നു. പോക്സോ കേസ് നിൽക്കില്ലെന്ന് അന്വേഷിച്ചാൽ പൊലീസിന് മനസിലാകും. കവിയൂർ കേസിലെ കുട്ടിയുടെ പേര് ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല’’ – ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *