ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിച്ച തുടരും ടൈറ്റിൽ ഗാനം പുറത്തിറങ്ങി

പ്രേക്ഷകന്റെ ​കണ്ണും മനവും ഒരുപോലെ നിറച്ച നിരവധി ​ഗാനങ്ങൾ മലയാള സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതുതായി തുടരും എന്ന തരുൺ മൂർത്തി സിനിമയിലെ “കഥ തുടരും ” എന്ന ​ഗാനം കൂടി. സിനിമയുടെ ടൈറ്റിൽ സോം​ഗ് കൂടിയാണിത്. പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിലെ ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ഗോകുൽ ​ഗോപകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ​. ഏഷ്യാനെറ്റ് സ്റ്റാർ സിം​ഗർ സീസൺ 9ലെ ഫൈനലിസ്റ്റായിരുന്നു ​ഗോകുൽ. സം​ഗീത സംവിധാനം ജേക്സ് ബിജോയ് ആണ് നിർവഹിച്ചിരിക്കുന്നത് . ബി കെ ഹരിനാരായണന്റേതാണ് വരികൾ.

ഏപ്രില്‍ 25നാണ് തുടരും റിലീസ് ചെയ്തത്. മോഹന്‍ലാലിന്‍റെ കരിയറിലെ 360മത് ചിത്രത്തില്‍ ശോഭന ആയിരുന്നു നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചഭിനയിക്കുന്നു ന്നെ പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ഫാമിലി ഡ്രാമ ജോണറിലെത്തിയ ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ മികച്ച ബോക്സ് ഓഫീസില്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ 100 കോടി നേടിയ ചിത്രത്തിന്‍റെ നിലവിലെ ആഗോള കളക്ഷന്‍ 200 കോടി കടന്നു. കേരളത്തില്‍ നിന്നുമാത്രം 100 കോടി കളക്ട് സിനിമ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *