വിജയ് സേതുപതി നായകനായെത്തിയ ഏസിലെ വീഡിയോ ഗാനം പുറത്ത്.

വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഏസ്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഏസിന് ഏകദേശം ഒരു കോടി രൂപയോളം ഓപ്പണിംഗില്‍ നേടാനായെങ്കിലും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ തിങ്കളാഴ്‍ച അത് 62 ലക്ഷമായി കുറയുകയും ആകെ നേട്ടം വെറും 4.94 കോടിയില്‍ എത്താനേ കഴിഞ്ഞുള്ളു. ഏസിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ.ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതി എത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോൾഡ് കണ്ണൻ’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. മലേഷ്യയിൽ പൂർണ്ണമായും ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ കുറിച്ചു ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ ഒരു ടീസർ, ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു.വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ ശബരി ആണ്.

Leave a Reply

Your email address will not be published. Required fields are marked *