ഇന്നത്തെ കാലത്ത് നമ്മളിൽ പലരും പ്രധാനമായി അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് അമിതഭാരവും പൊണ്ണത്തടിയും.അത് നമ്മളുടെ മാറിയ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടായി വന്ന ഒരു മാറ്റം തന്നെയാണ്.ഇന്നത്തെ കാലത്ത് വൈറ്റ് കോളർ ജോലികൾ സുലഭമാവുകയും വ്യായാമം അടക്കമുള്ളവ കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം ഉണ്ടായിരിക്കുന്നത്.നിങ്ങൾ നിങ്ങളുടെ ശരീരത്തിന് നല്ല പരിഗണന കൊടുക്കുന്ന ആളാണെങ്കിൽ ആദ്യം ചെയ്യേണ്ടത് പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ വ്യായാമം ചെയ്യുകയുമാണ്
.ആദ്യമായി ഭക്ഷണ കാര്യത്തിൽ തന്നെയാണ് ശ്രദ്ധ കൊടുക്കേണ്ടത്. കഴിവതും തടി കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകൾ ഇന്നത്തെ കാലത്ത് കാര്യമായി പ്രചാരത്തിലുണ്ട്.ചിയ, ഫ്ളാക്സ്, മത്തൻ, സൺഫ്ലവർ, ഫെനൽ തുടങ്ങിയ വിത്തുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യുന്നു
.ചിയ സീഡ്: ശരീരഭാരം കുറയ്ക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിത്തുകളിൽ ഒന്നാണിത്. ഇവയിൽ നാരുകളും ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്
ഫ്ലാക്‌സ് സീഡുകൾ: ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഫ്ലാക്‌സ് സീഡുകൾ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ലയിക്കുന്ന നാരുകൾ ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കും
മത്തൻ വിത്തുകൾ: ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും ധാരാളമുണ്ട്. ഇത് ശരീരത്തിന് നല്ലതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മഗ്നീഷ്യം ഇവയിൽ അടങ്ങിയിരിക്കുന്നു.
പെരുംജീരകം വിത്ത്: ഇന്ത്യൻ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇവ (പെരുംജീരകം) ഭക്ഷണം കഴിച്ചതിന് ശേഷം ദഹനസഹായിയായി കഴിക്കാറുണ്ട്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിന് നേരിയ ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് വയറുവീർക്കുന്നതും ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതും കുറയ്ക്കാൻ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ആസക്തി കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ഉപകരിക്കും.
