ആവശ്യത്തിന് ഇന്ധനമുണ്ട്, ആശങ്കവേണ്ട സാഹചര്യമില്ല: ഐഒസി

ഡല്‍ഹി: കൈവശം ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐഒസി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യമെമ്പാടും ഇന്ത്യന്‍ ഓയിലിന് ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. ഇന്ധനവും എല്‍പിജിയും ഐഒസിയുടെ എല്ലാ വില്‍പന കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടുതല്‍ മെച്ചപ്പെട്ട സേവനം ഒരുക്കാന്‍ ഉപഭോക്താക്കള്‍ അനാവശ്യ തിരക്ക് ഒഴിവാക്കുകയും സമാധാനം പാലിക്കുകയും വേണം, ഐഒസി കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നേരിടാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സംസ്ഥാന സർക്കാർ വിവിധ കർശന നടപടികൾ സ്വീകരിച്ചു. പോലീസ്, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികൾ സംസ്ഥാന സർക്കാർ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *