കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി എൻഡിഎ ഭരണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 70 വർഷമായി കേരളം ഭരിച്ച ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇവർ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ വീണ്ടും വോട്ട് ചോദിക്കുന്നത് നാണക്കേടാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. അതിനാൽ തന്നെ സിപിഎമ്മിന് മൂന്നാം തവണ ഭരണമുണ്ടാകാനുള്ള സാധ്യത വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും കൊള്ളക്കാരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പുറത്ത് പരസ്പരം പോരടിക്കുമ്പോഴും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഇവർ കൈകോർക്കുന്നു. കേരളത്തിൽ മാത്രമാണ് ഇവർ ശത്രുക്കളായി അഭിനയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മിന് മൂന്നാം ഊഴം വട്ടപ്പൂജ്യം’, ഇത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പ്, സിപിഎമ്മും കോൺഗ്രസും കൊള്ളക്കാരെന്നും രാജീവ് ചന്ദ്രശേഖര്‍
