തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മേയര്‍ വി.വി. രാജേഷ്

തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പില്‍ തിരുവനന്തപുരത്തിന്റേതായിട്ടുള്ള നിരവധി കാര്യങ്ങളും സാധ്യതകളും അവതരിപ്പിക്കേണ്ടതായിട്ടുണ്ട്. കൗണ്‍സിലര്‍മാരോട് അവരവരുടെ വാര്‍ഡുകളില്‍ വികസന സഭകള്‍ നടത്തി അതിന്റെ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. ക്രഡായി, ഐഎംഎ, ആര്‍സിസി ഡയറക്ടര്‍, കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തിരുവനന്തപുരം വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളുമായും സംഘടനകളുമായും ടി.പി. ശ്രീനിവാസന്‍, വിജയരാഘവന്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തിനിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *