നിർണായകം ഈ കൂടിക്കാഴ്ച; പ്രധാനമന്ത്രിയെ കാണാൻ യാക്കോബായ പരമാധ്യക്ഷൻ ദില്ലിയിൽ, പള്ളിത്തർക്കം ചർച്ചയാവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ദില്ലിയിൽ. കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയെന്ന് ബാവ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പള്ളിത്തർക്കത്തിൽ ആരെയും മുറിവേൽപ്പിക്കാതെ പരിഹാരം ഉണ്ടാകണം എന്ന് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രതികരിച്ചു. ഒരു വർഷം മുൻപ് തീരുമാനിച്ച കൂടിക്കാഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബ്ബും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *