കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ 23 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.താംബരത്തു നിന്നു ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെടുന്ന തിരുവനന്തപുരം-താംബരം അമൃതഭാരത് മധുര, നാഗര്‍കോവില്‍ വഴി വ്യാഴാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്കയാത്ര വ്യാഴാഴ്ചകളില്‍ രാവിലെ 10.40 ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെടുന്ന ചെര്‍ലാപ്പള്ളി (ഹൈദരാബാദ്)-തിരുവനന്തപുരം നോര്‍ത്ത് അമൃതഭാരത് ബുധനാഴ്ച ഉച്ചയ്‌ക്കു 2.45 ന് തിരുവനന്തപുരത്ത് എത്തും. മടക്കയാത്ര ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും. കോട്ടയം വഴിയാണു സര്‍വീസ്. ചൊവ്വാഴ്ചകളില്‍ ഉച്ചയ്‌ക്കു 11.30ന് പുറപ്പെടുന്ന നാഗര്‍കോവില്‍-മംഗളൂരു ജംഗ്ഷന്‍ അമൃതഭാരത് ബുധനാഴ്ച പുലര്‍ച്ചെ 5 ന് മംഗളൂരുവിലെത്തും. മടക്കയാത്ര ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണു സര്‍വീസ്.
കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍: 23 ന് മോദി ഉദ്ഘാടനം ചെയ്യും
