കോട്ടയം മെഡിക്കൽ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അതേസമയം പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വിവരം. പോലീസും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. അകത്ത് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
അതേസമയം സംഭവത്തിൽ മന്ത്രിമാരുടെ പ്രതികരണങ്ങൾ പുറത്തു വന്നു. പൊളിഞ്ഞു വീണത് ഉപയോഗ രഹിതമായ കെട്ടിടമാണെന്നു മന്ത്രിമാരായ വീണ ജോർജ് ഉം വി എൻ വാസവനും പ്രതികരിച്ചു.അപകട സ്ഥലത്ത് എത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.ആശുപത്രി വാർഡുമായി ബന്ധമില്ലാത്ത കെട്ടിടമായിരുന്നു ഇത്.ഉപയോഗ ശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടിരുന്ന ഭാഗമാണെന്നും അവർ പറയുന്നു.