തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ആദ്യ ദിവസം മുതൽ ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സ്നേഹത്തോടെ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിക്കുന്നു എന്ന് മോഹൻലാൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
തുടരും എന്ന സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം നിറഞ്ഞതും ഹൃദയംഗവുമായ പ്രതികരണങ്ങൾ എന്നെ ആഴത്തിൽ സ്പർശിക്കുകയും വിനീതനാക്കുകയും ചെയ്യുന്നു. ഓരോ അഭിനന്ദന വാക്കുകളും എന്നെ സ്പർശിച്ചിരിക്കുന്ന ആഴം എത്രയാണെന്ന് വാക്കുകളിലൂടെ പൂർണമായും പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. സിനിമയുടെ ഓരോ ഫ്രെയിമിലും സ്നേഹവും പരിശ്രമവും ആത്മാവും നൽകിയവരുടേത് കൂടിയാണ്
രഞ്ജിത്ത് എം, തരുൺ മൂർത്തി, കെ ആർ സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഷാജി കുമാർ, ജേക്സ് ബിജോയ്, പിന്നെ ഒപ്പം നിന്ന മികച്ച ടീം – നിങ്ങളുടെ കലാപരമായ കഴിവും അഭിനിവേശവുമാണ് തുടരും എന്ന സിനിമയെ മികച്ചതാക്കിയത്.
വളരെ ശ്രദ്ധയോടെ ലക്ഷ്യബോധത്തോടെ, എല്ലാറ്റിനുമുപരി, സത്യത്തോടെയാണ് ഈ സിനിമ നിർമ്മിച്ചത്. ഇത് ആഴത്തിൽ പ്രതിഫലിക്കുന്നത് കാണുമ്പോൾ വലിയ അംഗീകാരമായി അനുഭവപ്പെടുന്നു. ഇത് ഒരു അനുഗൃഹമായണ്. ഹൃദയം നിറഞ്ഞ നന്ദി.
ഹൃദയത്തിൽ ഈ കഥ സ്വീകരിച്ചതിന്, സിനിമയുടെ ആത്മാവിനെ കണ്ടതിന്, വളരെ ഭംഗിയോടെ സിനിമയെ സ്വീകരിച്ചതിന് നന്ദി.