പ്രാവുകളുടെ കൂട് കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മാണിക്യവിളാകം സ്വദേശികളായ അഷ്കർ (31), മുഹമ്മദ് റാസിക് (31) എന്നിവരെ പൂന്തുറ പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിന് ശേഷം പ്രതികൾ ചെന്നൈയിലേക്കും പിന്നീട് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു.
പീഡനക്കേസിന് പുറമെ ബീമാപള്ളി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിലും പ്രതികളായ ഇരുവരെയും പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
പ്രാവിൻകൂടിന്റെ മറവിൽ പീഡനം: പ്രതികൾ പിടിയിലായി
