അവസാനലാപ്പില്‍ മുന്നിലെത്താന്‍ കടുത്ത പോരാട്ടം; പരസ്യപ്രചാരണം നാളെ വൈകിട്ട് വരെ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകിട്ടോടെ സമാപിക്കും. മുന്നണികള്‍ പ്രചാരണത്തിന്റെ അവസാനലാപ്പില്‍ മുന്നേറാനുള്ള കഠിന ശ്രമത്തില്‍. പ്രചാരണത്തിന്റെ അവസാനദിവസങ്ങളിലെ അടിയൊഴുക്കുകളിലാണ് തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും നിശ്ചയിക്കുകമൂന്നു മുന്നണികളും കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന വാര്‍ഡുകളില്‍ നാമമാത്രമായ വോട്ടുകളാണ് ജയം സമ്മാനിക്കുക;അതിനാല്‍ തന്നെ അവസാനവോട്ടറേയും നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. കുപ്രചാരണങ്ങളും, അടവുകളും ഒക്കെ പയറ്റുന്നതും പ്രചാരണത്തിന്റെ അവസാനദിനങ്ങളിലാണ്. അതിനാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും നിരീക്ഷിക്കാനും പ്രത്യേക സ്‌ക്വാഡുകളെ പോലും നിയോഗിക്കുന്നു.മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബഹുഭൂരിപക്ഷം വാര്‍ഡുകളിലും ത്രികോണ പോരാട്ടമാണ് നടക്കുന്നത്. പരമ്പരാഗതമായി ഇടതുവലതു മുന്നണികളുടെ പോരാട്ടം നടക്കുന്ന പ്രദേശങ്ങളില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. എന്‍ഡിഎ പ്രബല ശക്തിയായി മാറി കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികളെ മറികടക്കുന്ന പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെച്ചത്

Leave a Reply

Your email address will not be published. Required fields are marked *