നരിവേട്ട ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ‘നരിവേട്ട’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഷോകൾ മുതൽ വമ്പൻ പ്രതികരണമാണ് പടത്തിന് ലഭിക്കുന്നത്. കരിയർ ബെസ്റ്റ് പ്രകടനമാണ് ടൊവിനോ സിനിമയിൽ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ടൊവിനോ സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ്.

‘നരിവേട്ട കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തി. ഒരുപാട് സന്തോഷം നൽകുന്ന പ്രതികരണങ്ങളാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും കിട്ടി കൊണ്ടിരിക്കുന്നത്. ഒരുപാട് സന്തോഷം സിനിമ കാണുകയും നല്ലതാണെന്ന് പറയുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും ഒരുപാട് നന്ദി. ഓസ്ട്രേലിയയിൽ ആണ് ഞാൻ. ഇവിടെ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിരുന്നു. കലക്കൻ അഭിപ്രായങ്ങളാണ് ലഭിച്ചത്. പറഞ്ഞ പ്രമേയത്തോട് പരമാവതി നീതിപുലർത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നു, ആ​ഗ്രഹിച്ചിരുന്നു’, എന്ന് കഴിഞ്ഞ ദിവസത്തെ ലൈവിൽ ടൊവിനോ പറഞ്ഞു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Leave a Reply

Your email address will not be published. Required fields are marked *