രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരികയാണ്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിയമം, നികുതി നിരക്കുകളിലോ, വരുമാന സ്ലാബുകളിലോ മാറ്റങ്ങള്‍ കൊണ്ടുവരുന്നില്ല. എന്നാല്‍ നികുതി നടപടികള്‍ വളരെ ലളിതവല്‍ക്കരിക്കും.
രാജ്യത്ത് സാധാരണക്കാരുടെ പണമിടപാടുകള്‍ ആദായനികുതി വകുപ്പ് സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് (SFT) എന്ന സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടും, പ്രത്യേകിച്ച് വലിയ മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.
ഇത്തരം വലിയ മൂല്യമുള്ള ഇടപാടുകള്‍ സമയാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളും, കമ്പനികളും, രജിസ്ട്രാര്‍മാരും നിയമപരമായി ബാധ്യസ്ഥരാണ്. ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ഒരുപക്ഷെ ഉപയോക്താവ് അറിയണമെന്നില്ല. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന് വിവരങ്ങള്‍ നിങ്ങളുടെ വാര്‍ഷിക വിവര പ്രസ്താവനയില്‍ (AIS) ദൃശ്യമാകും.ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍
ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ക്യാഷ് ആയി അടയ്ക്കുന്നത് നികുതി വകുപ്പിന്റെ ശ്രദ്ധ ആകര്‍ഷിക്കും. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ക്യാഷായി ഡീല്‍ ചെയ്യാത്തതാണ് നല്ലത്.
നിങ്ങളുടെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ ഒരു വര്‍ഷത്തില്‍ 10 ലക്ഷം രൂപ കവിയുന്നതും ശ്രദ്ധയാകര്‍ഷിക്കും.
നിക്ഷേപങ്ങള്‍ (ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍)
മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരു വര്‍ഷത്തില്‍ 10 ലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിക്കുന്നത്.
ഓഹരികളില്‍ ഒരു വര്‍ഷത്തില്‍ 10 ലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിക്കുന്നത്. ഐപിഒകളും ഈ കൂട്ടത്തില്‍ വരും.
10 ലക്ഷമോ അതില്‍ കൂടുതലോ മൂല്യമുള്ള ബോണ്ടുകളോ, ഡിബഞ്ചറുകളോ (കടപ്പത്രം) വാങ്ങുന്നത്.
ഒരു കമ്പനി നിങ്ങളില്‍ നിന്ന് 10 ലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികള്‍ തിരികെ വാങ്ങുന്നതും ശ്രദ്ധിക്കപ്പെടും.
