ദേശീയപാതയിലൂടെയുള്ള യാത്രകൾക്ക് ഇനി ചിലവേറും. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് വലിയ രീതിയിലെ മാറ്റം വരുന്നത്. മൂന്ന് ശതമാനം മുതൽ 5 ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ (കർണാടകയിലെ ഹൊസക്കോട്ടെ-കെജിഎഫ് പാത), ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ പാതകളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാണ്.
ദേശീയപാതയിലെ യാത്രകൾ ഇനി ചിലവ് കൂട്ടും, ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി
