കോഴിക്കോട് : അരീക്കാട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മരം ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് അരികിലാണ് വീണ്ടും അപകടമുണ്ടായത്. ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു.
തടസമുണ്ടായത് ഷൊർണൂർ ഭാഗത്തേക്ക് ഉള്ള ട്രാക്കിൽ ആണ്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്. 2 മണിക്കൂർ മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം 1/2 മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ വൈകുന്നു.