കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ മൂന്നു മരങ്ങൾ റെയിൽവേ ട്രാക്കിലേക്ക് കടപുഴകി വീണു. റെയിൽവേ ട്രാക്കിലേക്ക് വീടിന്റെ മേൽക്കൂര പറന്നുവീണു. കാറ്റിൽ റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ തകർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസ് നിർത്തിവെച്ചു.ഗതാഗതം അരമണിക്കൂറിനകം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കൊച്ചി ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്കും മരം വീണു. മരം.ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകളിലുമായി വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ അങ്കമാലിയിലും .തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ എറണാകുളത്തും പിടിച്ചിട്ടിരിക്കുകയാണ്.