‘യുഎസുമായി കരാറിലെത്തണം; പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ മോശം കാര്യങ്ങൾ സംഭവിക്കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്…

അമേരിക്കയുമായി കരാറിലെത്താൻ ഇറാനോടു യുഎസ് പ്രസിഡന്റ് കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയ്ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ സമാധാനം പുലരാനുള്ള ട്രംപിന്റെ പദ്ധതിയായ ‘ബോർഡ് ഓഫ് പീസിന്റെ’ ആദ്യ യോഗത്തിന്റെ ഉദ്ഘാടന വേളയിലാണ് യുഎസ് പ്രസിഡന്റ് ഇറാനു മുന്നറിയിപ്പ് നൽകിയത്.വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം അമേരിക്ക ഒരു അടി കൂടി മുൻപോട്ട് വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്ചമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുയാണ്. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ട്രംപിന്റെ ഭീഷണിയോടെ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏതുനിമിഷവും ആരംഭിക്കുമെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. അതേസമയം 2025 മേയിലുണ്ടായ ഇന്ത്യ–പാക്ക് സംഘർഷത്തിൽ താൻ മധ്യസ്ഥത വഹിച്ചതായി വീണ്ടും ട്രംപ് അവകാശവാദം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *