കെഎസ്ആര്‍ടിസി ബസ് ചെളിവെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞ് ബസിന്റെ ചില്ല് തകർത്ത രണ്ടുപേർ പിടിയിൽ

ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ ബസിന്റെ ചില്ലു തകര്‍ത്തവര്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു.സംഭവം ഞായറാഴ്ച വൈകുന്നേരം ആറോടെ ദേശീയപാതയില്‍ ചേപ്പാടാണ്.

തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം ബൈക്ക് യാത്രികരായ ഷബീറിന്റെയും അന്‍സാറിന്റെയും ദേഹത്തേക്ക് തെറിച്ചു.

ഇതിനെത്തുടര്‍ന്ന് ബസ് ഇവര്‍ തടഞ്ഞുനിര്‍ത്തുകയും കല്ലെടുത്ത് ഗ്ലാസിലെറിയുകയും ചെയ്തു. ഏറുകൊണ്ട് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ബസ് ഡ്രൈവറായ അനില്‍കുമാറിനെ ചില്ലുകൊണ്ട് കാലിന് നിസ്സാര പരിക്കുപറ്റി. പോലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *