കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ബിജെപിയുടെ സ്ഥാനാർഥികൾ, ബിജെപി മൂന്നാം പട്ടികയും എത്തി; തിരുവനന്തപുരത്ത് കരമന ജയൻ തന്നെ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ, അടൂർ പന്തളം പ്രതാപൻ, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയൻകീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടി എൻ സുരേഷ്, നെയ്യാറ്റിൻകര രാജശേഖരൻ നായര്‍ എന്നിവര്‍ മത്സരിക്കും. ഇതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആയി. കോൺഗ്രസ്‌ വിട്ട ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവരെയാണ് ബിജെപി സ്ഥാനാർഥികൾ ആക്കിയിട്ടുള്ളത്. ആർജെഡി വിട്ട് ഐഎസ്ജെഡിയിൽ ചേർന്ന ടി എൻ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാർഥിയാകാൻ വേണ്ടിയായിരുന്നു സുരേഷ് ആർ ജെ ഡി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *